---
title: "സബ്‌സിഡിയുള്ള തക്കാളി ഇപ്പോൾ ഓൺലൈൻ വഴി"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133591/delhi"
published_at: "2023-07-25T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf9b30a6d60_images_-_2023-07-25T152121.151.jpeg"
keywords: []
---

# സബ്‌സിഡിയുള്ള തക്കാളി ഇപ്പോൾ ഓൺലൈൻ വഴി

> **Lead Summary:** **ദില്ലി**: രാജ്യത്ത് തക്കാളി വില കുത്തനെ ഉയരുന്നതിനിടയിൽ സബ്‌സിഡി നിരക്കിലുള്ള തക്കാളി ഓൺലൈൻ വഴി ലഭ്യമാകുമെന്ന് കേന്ദ്രം. സർക്കാരിന്റെ കാർഷിക വിപണന കമ്പനിയായ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വഴി കിലോഗ്രാമിന് 70 രൂപ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങി.

## Article Content

**ദില്ലി**: രാജ്യത്ത് തക്കാളി വില കുത്തനെ ഉയരുന്നതിനിടയിൽ സബ്‌സിഡി നിരക്കിലുള്ള തക്കാളി ഓൺലൈൻ വഴി ലഭ്യമാകുമെന്ന് കേന്ദ്രം. സർക്കാരിന്റെ കാർഷിക വിപണന കമ്പനിയായ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വഴി കിലോഗ്രാമിന് 70 രൂപ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങി.

ഒഎൻഡിസിയിൽ ഉപഭോക്താക്കൾക്ക് ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ഓർഡറുകൾ നൽകാം, അടുത്ത ദിവസം ഡെലിവറി നടത്തും. ഒരു വ്യക്തിക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാനാകൂ. നിലവിൽ, ഇ-കൊമേഴ്‌സ് കമ്പനികൾ കിലോയ്ക്ക് ഏകദേശം 170 മുതൽ 180 രൂപയ്ക്ക് വരെയാണ് തക്കാളി വിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133591/delhi)