---
title: "#kozhikod | കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133610/kozhikod"
published_at: "2023-07-25T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfab417b8f4_Screenshot_20230725-162607_Chrome.jpg"
keywords: []
---

# #kozhikod | കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്**: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റർ മാറി കൈതക്കുണ്ടിനടുത്ത് വേരിൽ കുടുങ്ങിയ നിലയിലായിരുന്നു.

## Article Content

**കോഴിക്കോട്**: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റർ മാറി കൈതക്കുണ്ടിനടുത്ത് വേരിൽ കുടുങ്ങിയ നിലയിലായിരുന്നു.

കൂരാച്ചുണ്ട് അമീൻ റസ്ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്.

വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെടുകയായിരുന്നു. കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇന്നലെ നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ ആരംഭിച്ചത്. ഇതിനി​ടെ, കൂരാച്ചുണ്ട് അമീൻ റസ്ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ വേരിൽ കുടുങ്ങിക്കിടന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133610/kozhikod)