---
title: " കളക്ടറേറ്റ് കോമ്പൗണ്ടിൽ മരം വീണ് വാഹനങ്ങൾ തകർന്നു"
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133616/alappuzha"
published_at: "2023-07-25T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfadb331661_Picsart_23-07-25_16-40-06-331.jpg"
keywords: []
---

#  കളക്ടറേറ്റ് കോമ്പൗണ്ടിൽ മരം വീണ് വാഹനങ്ങൾ തകർന്നു

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടിൽ മരം വീണ് വാഹനങ്ങൾ തകർന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന വൻമരമാണ് ഉച്ചയോടെ വീണത്. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ജീപ്പും കാറും തകർന്നു.

## Article Content

**ആലപ്പുഴ**: ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടിൽ മരം വീണ് വാഹനങ്ങൾ തകർന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന വൻമരമാണ് ഉച്ചയോടെ വീണത്. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ജീപ്പും കാറും തകർന്നു.

ചേർത്തല നഗരസഭയുടെ വാഹനവും സ്വകാര്യ വാഹനവുമാണ് മരത്തിനടിയിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133616/alappuzha)