---
title: "മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി  ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133624/kannur"
published_at: "2023-07-25T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfb5ef3e1c5_Picsart_23-07-25_17-15-32-227.jpg"
keywords: []
---

# മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി  ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ ഡിസിസിയിൽ നടന്ന അനുസ്മരണ യോഗത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ ഡിസിസിയിൽ നടന്ന അനുസ്മരണ യോഗത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.

മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ ഇ പി ശ്യാമള, നസീമ ഖാദർ, എം ഉഷ, ഡിസിസി സെക്രട്ടറി സി ടി ഗിരിജ, തളിപ്പറമ്പ് ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി പികെ സരസ്വതി, കെ പി പത്മിനി എന്നിവർ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി വി ധനലക്ഷ്മി, ചന്ദ്രിക പി വി, കെ പി വസന്ത, ലത എം, ഷർമിള എ എന്നിവർ പങ്കെടുത്തു. ഉഷ അരവിന്ദ് സ്വാഗതവും കുഞ്ഞമ്മ തോമസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133624/kannur)