---
title: "തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ തോട്ടിൽ വീണു മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133626/kannur"
published_at: "2023-07-25T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfb8ef8a6c6_IMG-20230725-WA0038.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ തോട്ടിൽ വീണു മരിച്ചു

> **Lead Summary:** **കണ്ണൂർ** : തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ തോട്ടിലേക്ക് വീണു മരിച്ചു. കണ്ണൂർ പട്ടുവം അരിയിലെ കള്ളുവളപ്പിൽ നാരായണി ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്ക് വയലിലേക്ക് പോകുമ്പോൾ വീട്ടിന് സമീപത്തെ തോട് വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.

## Article Content

**കണ്ണൂർ** : തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ തോട്ടിലേക്ക് വീണു മരിച്ചു. കണ്ണൂർ പട്ടുവം അരിയിലെ കള്ളുവളപ്പിൽ നാരായണി ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്ക് വയലിലേക്ക് പോകുമ്പോൾ വീട്ടിന് സമീപത്തെ തോട് വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.

കൂടെ കൃഷിപണിയെടുക്കുന്നവർ നാരായണിയെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ ആണ് കുടയും ചെരിപ്പും കണ്ടെത്തിയത്. തളിപ്പറമ്പ് പോലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133626/kannur)