---
title: "അടക്കാത്തോട് ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തെ മദ്യവിൽപന തടയാനാവാതെ പോലീസും എക്സൈസും "
english_title: "Adakathodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133640/adakathodu"
published_at: "2023-07-25T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfcacccecec_download_-_2023-06-20T142823.718.jpeg"
keywords: []
---

# അടക്കാത്തോട് ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തെ മദ്യവിൽപന തടയാനാവാതെ പോലീസും എക്സൈസും 

> **Lead Summary:** **അടക്കാത്തോട്**: അടയ്ക്കാത്തോട് ഈർച്ച മില്ലിൻ്റെപരിസരത്തും, ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തും മദ്യവിൽപന പെരുകിയിട്ടും തടയുന്നതിൽ പോലീസും, എക്സൈസും വിജയിച്ചില്ല. രണ്ട് തവണ കേളകം പോലീസും, പേരാവൂർ എക്സൈസ് സംഘവും റെയിഡ് നടത്തി കടയിൽ നിന്നും, പരിസരത്ത് നിന്നും മദ്യം പിടിച്ചെടുത്തെങ്കിലും തുടർന്നും മദ്യവിൽപന തകൃതിയായി തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

## Article Content

**അടക്കാത്തോട്**: അടയ്ക്കാത്തോട് ഈർച്ച മില്ലിൻ്റെപരിസരത്തും, ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തും മദ്യവിൽപന പെരുകിയിട്ടും തടയുന്നതിൽ പോലീസും, എക്സൈസും വിജയിച്ചില്ല. രണ്ട് തവണ കേളകം പോലീസും, പേരാവൂർ എക്സൈസ് സംഘവും റെയിഡ് നടത്തി കടയിൽ നിന്നും, പരിസരത്ത് നിന്നും മദ്യം പിടിച്ചെടുത്തെങ്കിലും തുടർന്നും മദ്യവിൽപന തകൃതിയായി തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കടന്ന് പോകുന്ന പാതയോരത്തെ മദ്യവിൽപ്പന തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും, പോലീസ് മേധാവിക്കും, എക്സൈസ് കമ്മീഷണർക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133640/adakathodu)