---
title: "പ്രതിസന്ധിഘട്ടങ്ങളില്‍ സജീവ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്  ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വോളന്റീയര്‍മാര്‍."
english_title: "DYFI Youth Brigade volunteers are involved in active rescue operations during crisis situations."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133645/dyfi-youth-brigade-volunteers-are-involved-in-active-rescue-operations-during-crisis-situations"
published_at: "2023-07-25T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfd36844c7b_dfzgdfxhh.jpg"
keywords: []
---

# പ്രതിസന്ധിഘട്ടങ്ങളില്‍ സജീവ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്  ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വോളന്റീയര്‍മാര്‍.

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിഘട്ടങ്ങളില്‍ സജീവ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജില്ലയിലെ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വോളന്റീയര്‍മാര്‍. റോഡ് അരികില്‍ അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരം മുറിച്ചു മാറ്റിയും, ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ ഉള്‍പ്പെടെ വീണ മരം മുറിച്ചു മാറ്റിയും മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ മണ്ണ് നീക്കം ചെയ്തും, ശക്തമായ മഴയില്‍ തകരാറിലായ റോഡ് യാത്ര യോഗ്യമാക്കിയും ജില്ലയില്‍ യൂത്ത് ബ്രിഗേഡ് മാതൃകപരമായ പ്രവര്‍ത്തനമാണ് ദിവസേന ഏറ്റടുക്കുന്നത്.

## Article Content

**കല്‍പ്പറ്റ: **വയനാട് ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിഘട്ടങ്ങളില്‍ സജീവ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജില്ലയിലെ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വോളന്റീയര്‍മാര്‍. റോഡ് അരികില്‍ അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരം മുറിച്ചു മാറ്റിയും, ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ ഉള്‍പ്പെടെ വീണ മരം മുറിച്ചു മാറ്റിയും മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ മണ്ണ് നീക്കം ചെയ്തും, ശക്തമായ മഴയില്‍ തകരാറിലായ റോഡ് യാത്ര യോഗ്യമാക്കിയും ജില്ലയില്‍ യൂത്ത് ബ്രിഗേഡ് മാതൃകപരമായ പ്രവര്‍ത്തനമാണ് ദിവസേന ഏറ്റടുക്കുന്നത്.

പേരിയ മുള്ളല്‍ പ്രദേശത്ത് വീടിന് മുകളില്‍ വീണ മരം ഡി.വൈ.എഫ്.ഐ പേരിയ മേഖല യൂത്ത് ബ്രിഗേഡ് മുറിച്ചു മാറ്റുകയും കാപ്പംക്കൊല്ലിയില്‍ മേപ്പാടി-കല്‍പ്പറ്റ റോഡില്‍ അപകട ഭീക്ഷണിയായിരുന്ന മരം മേപ്പാടി സൗത്ത് മേഖല ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വെട്ടി മാറ്റുകയും ഡിവൈഎഫ്‌ഐ തിരുനെല്ലി മേഖല യൂത്ത് ബ്രിഗേഡ് കൂമ്പാരകുനി-ആശ്രമം സ്‌കൂള്‍ റോഡ് കുഴികള്‍ അടയ്ക്കുകയും മാനന്തവാടി കല്ലിയോട്ടുകുന്ന് കോളനി റോഡിന് കുറുകെ വീണ മരം മാനന്തവാടി മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലും നീക്കം ചെയ്യുകയും ചെയ്തു. കൂടാതെ രാത്രി വൈകിയുംഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133645/dyfi-youth-brigade-volunteers-are-involved-in-active-rescue-operations-during-crisis-situations)