---
title: "മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമസംഭവങ്ങളിലും കലാപങ്ങളിലും പ്രതിഷേധിച്ച്മഹിളാകോൺഗ്രസ്  വായ മൂടിക്കെട്ടി പ്രതിഷേധിച്ചു "
english_title: "mahila congress kannur predhishetha prekadanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133660/mahila-congress-kannur-predhishetha-prekadanam"
published_at: "2023-07-25T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfdf6bde531_gdzfgghs.jpg"
keywords: []
---

# മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമസംഭവങ്ങളിലും കലാപങ്ങളിലും പ്രതിഷേധിച്ച്മഹിളാകോൺഗ്രസ്  വായ മൂടിക്കെട്ടി പ്രതിഷേധിച്ചു 

> **Lead Summary:** **കണ്ണൂർ: **മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമസംഭവങ്ങളിലും കലാപങ്ങളിലും ബിജെപി സർക്കാരുകളുടെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചു കൊണ്ടും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ വായമൂടികെട്ടി പ്രകടനം നടത്തി ഡിസിസി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

## Article Content

**കണ്ണൂർ: **മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമസംഭവങ്ങളിലും കലാപങ്ങളിലും ബിജെപി സർക്കാരുകളുടെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചു കൊണ്ടും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ വായമൂടികെട്ടി പ്രകടനം നടത്തി ഡിസിസി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിമാരായ ഇ പി ശ്യാമള, എം ഉഷ , നസീമ ഖാദർ, ഡിസിസി സെക്രട്ടറി സി ടി ഗിരിജ തളിപ്പറമ്പ് ബ്ളോക്ക് പ്രസിഡണ്ട് പി കെ സരസ്വതി എന്നിവർ സംസാരിച്ചു പി വി ധനലക്ഷ്മി, ചന്ദ്രിക പി വി, ഷർമിള എ, കെ പി വസന്ത, ലത മാങ്ങാട്ടിടം , ഉഷ അരവിന്ദ്, കുഞ്ഞമ്മ തോമസ്, മൃദുല രമേഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133660/mahila-congress-kannur-predhishetha-prekadanam)