---
title: "മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ"
english_title: "Accused who escaped from Mayil police station with handcuffs arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133665/accused-who-escaped-from-mayil-police-station-with-handcuffs-arrested"
published_at: "2023-07-25T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfe6f7510ea_ukhbjnkl.jpg"
keywords: []
---

# മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ:** മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസ് ആണ് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ കണ്ണ് വെട്ടിച്ചു അജ്നാസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതറിഞ്ഞ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്ന് വേളം വായനശാലക്ക് അടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതിയായിരുന്നു അജ്നാസ്.

## Article Content

**കണ്ണൂർ:** മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസ് ആണ് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ കണ്ണ് വെട്ടിച്ചു അജ്നാസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതറിഞ്ഞ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്ന് വേളം വായനശാലക്ക് അടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതിയായിരുന്നു അജ്നാസ്.

അതേസമയം, പാലക്കാട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടത്തുന്ന സംഘം ഷൊർണൂർ പൊലീസിന്‍റെ പിടിയിലായി. ഈ മാസം ആറിനാണ് ഷൊർണൂരിൽ നിന്ന് രണ്ട് ബൈക്കുകൾ മോഷണം പോയത്. റെയിൽവേ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കും, സി ടി ടവർ ടൂറിസ്റ്റ് ഹോമിൽ നിർത്തിയിട്ട 350 സി സി റോയൽ എൻഫീൽഡ് ബൈക്കുമാണ് മോഷണം പോയത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു.

ജില്ലാ പൊലീസ് മേധാവി ആനന്ദിന്റെ നിർദ്ദേശപ്രകാരം ഷൊർണനൂർ ഡിവൈഎസ്പി പി സി ഹരിദാസ്, ഷൊർണൂർ സിഐ പി സി ഷിജു, എസ്ഐ എസ് രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടിയത്.

വാഹനം മോഷണം നടത്തിയ തവ്വന്നൂർ സ്വദേശികളായ കുറുപ്പംവീട്ടിൽ റിജിൻ ദാസ് (19), കുണ്ടുപറമ്പിൽ വീട്ടിൽ പ്രണവ് (19) ബൈക്ക് മോഷണ സംഘത്തിൽ നിന്ന് ബൈക്ക് വാങ്ങി ഉപയോഗിച്ച മുതുതല ചോലയിൽ വീട്ടിൽ ശ്രീജിത്ത് (22), വാഹനം വില്‍പ്പന നടത്തുന്നതിന് സഹായിച്ച പട്ടാമ്പി കൂരിപറമ്പിൽ വീട്ടിൽ ജിബിൻ (21), ബെൻഷാദ് എന്നിവരെയാണ് ഷൊർണൂർ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133665/accused-who-escaped-from-mayil-police-station-with-handcuffs-arrested)