---
title: "#arrested | സ്കൂട്ടർ മോഷ്ടാക്കൾ പിടിയിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133720/arrested"
published_at: "2023-07-26T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c069478ea45_IMG-20230726-WA0008.jpg"
keywords: []
---

# #arrested | സ്കൂട്ടർ മോഷ്ടാക്കൾ പിടിയിൽ 

> **Lead Summary:**  **സുൽത്താൻ ബത്തേരി**: കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പേരെ ബത്തേരി എസ്.ഐ ശശികുമാറും, സി.പി.ഒമാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി സ്വദേശികളായ കാഞ്ഞിരം ചോലയിൽ വീട്ടിൽ മുബഷീർ , വിഷ്ണു നിവാസ് ഹരിക്കുട്ടൻ എന്ന ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

## Article Content

 **സുൽത്താൻ ബത്തേരി**: കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പേരെ ബത്തേരി എസ്.ഐ ശശികുമാറും, സി.പി.ഒമാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി സ്വദേശികളായ കാഞ്ഞിരം ചോലയിൽ വീട്ടിൽ മുബഷീർ , വിഷ്ണു നിവാസ് ഹരിക്കുട്ടൻ എന്ന ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ 25 ന് രാത്രി അലി മോൻ എന്നയാളുടെ സുസുക്കി ആക്സസ് സ്കൂട്ടറാണ് വീട്ടുമുറ്റത്തുനിന്നും ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133720/arrested)