---
title: "#applynow | സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങൾ; അപേക്ഷ ക്ഷണിച്ചു"
english_title: "Applaynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133758/applaynow"
published_at: "2023-07-26T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0a36430406_images.jpeg"
keywords: []
---

# #applynow | സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങൾ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. നടീല്‍ യന്ത്രം, മെതി യന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാര്‍ഷിക യന്ത്രങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെ ഉളള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാം.

## Article Content

 കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. നടീല്‍ യന്ത്രം, മെതി യന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാര്‍ഷിക യന്ത്രങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെ ഉളള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാം.

അപേക്ഷാ ഫോറം കൃഷി ഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133758/applaynow)