---
title: "#accident | കണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133785/accident"
published_at: "2023-07-26T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b682a1553_Picsart_23-07-26_11-28-34-606.jpg"
keywords: []
---

# #accident | കണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂര്‍**: പഴയങ്ങാടി-പിലാത്തറ കെഎസ്‌ടിപി റോഡില്‍ കണ്ടെയിനര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ സതീശന്‍-റീജ ദമ്പതികളുടെ മകന്‍ പടിഞ്ഞാറേ വീട്ടില്‍ അശ്വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ അടുത്തില എരിപുരം ചെങ്ങല്‍ എല്‍പി സ്‌കൂളിന് സമീപത്തായിരുന്നു അപകടം.

## Article Content

**കണ്ണൂര്‍**: പഴയങ്ങാടി-പിലാത്തറ കെഎസ്‌ടിപി റോഡില്‍ കണ്ടെയിനര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ സതീശന്‍-റീജ ദമ്പതികളുടെ മകന്‍ പടിഞ്ഞാറേ വീട്ടില്‍ അശ്വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ അടുത്തില എരിപുരം ചെങ്ങല്‍ എല്‍പി സ്‌കൂളിന് സമീപത്തായിരുന്നു അപകടം.

പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയിനര്‍ ലോറിയുമായി അശ്വിന്‍ സ‍ഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അടുത്ത ദിവസം ബാംഗ്ലൂരിലേക്ക് ജോലി ആവശ്യം പോകാനിരിക്കുകയായിരുന്നു അശ്വിൻ. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ പഴയങ്ങാടി പോലിസ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പഴയങ്ങാടി പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. അഖിലാണ് ഏക സഹോദരന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133785/accident)