---
title: "#shamsir | ജോസഫ് മാഷുടേതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്- യുവമോര്‍ച്ച നേതാവ്‌"
english_title: "Shamsir-Yuva Morcha leader may be confident that his hand will not go as Joseph Mash did"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133789/shamsir-yuva-morcha-leader-may-be-confident-that-his-hand-will-not-go-as-joseph-mash-did"
published_at: "2023-07-26T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b7b9aaaf1_Picsart_23-07-26_11-25-16-129.jpg"
keywords: []
---

# #shamsir | ജോസഫ് മാഷുടേതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്- യുവമോര്‍ച്ച നേതാവ്‌

> **Lead Summary:** **തലശ്ശേരി**:നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഹിന്ദുവിരുദ്ധപരാമർശം നടത്തിയെന്നാരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി എം.എൽ.എ.യുടെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**തലശ്ശേരി**:നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഹിന്ദുവിരുദ്ധപരാമർശം നടത്തിയെന്നാരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി എം.എൽ.എ.യുടെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.

സ്പീക്കർ മാപ്പുപറയുകയോ രാജിവെക്കുകയോ ചെയ്തില്ലെങ്കിൽ തെരുവിൽ നേരിടുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേശൻ പറഞ്ഞു. ജോസഫ് മാഷുടെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്.

പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീർ ഒരിക്കലും കരുതരുത്. ഭരണഘടനാപദവിയിലിരിക്കുന്ന സി.പി.എം. നേതാവായി അദ്ദേഹം അധപ്പതിച്ചു- ഗണേശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133789/shamsir-yuva-morcha-leader-may-be-confident-that-his-hand-will-not-go-as-joseph-mash-did)