---
title: "അജ്ഞാതൻ മുഖം മൂടിക്ക് പിന്നിൽ തന്നെ "
english_title: "The unknown face is behind the veil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133796/the-unknown-face-is-behind-the-veil"
published_at: "2023-07-26T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0bb3f77d64_Screenshot_2023-07-26-11-45-31-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അജ്ഞാതൻ മുഖം മൂടിക്ക് പിന്നിൽ തന്നെ 

> **Lead Summary:**  **പ്രാപ്പൊയിൽ**: വെള്ളിയാഴ്ച രാത്രി ആരംഭിച്ച അജ്ഞാതന്റെ വിളയാട്ടം കഴിഞ്ഞ ദിവസം രാത്രിയും തുടർന്നു. പ്രാപ്പൊയിൽ വെസ്റ്റ്, കക്കോട്, കന്നിക്കളം ഭാഗങ്ങളിലാണു രാത്രി അജ്ഞാതൻ ഭീതി പരത്തിയത്.

## Article Content

 **പ്രാപ്പൊയിൽ**: വെള്ളിയാഴ്ച രാത്രി ആരംഭിച്ച അജ്ഞാതന്റെ വിളയാട്ടം കഴിഞ്ഞ ദിവസം രാത്രിയും തുടർന്നു. പ്രാപ്പൊയിൽ വെസ്റ്റ്, കക്കോട്, കന്നിക്കളം ഭാഗങ്ങളിലാണു രാത്രി അജ്ഞാതൻ ഭീതി പരത്തിയത്.

പ്രാപ്പൊയിൽ വെസ്റ്റിലെ സി.വി.ജബ്ബാർ, മോണങ്ങാട്ട് സഫിയ എന്നിവരുടെ വീടുകളുടെ വാതിലുകളിൽ തട്ടി. സമീപ പ്രദേശങ്ങളിൽ യുവാക്കൾ പരിശോധന നടത്തുന്നതിനിടയിലാണു ഇവിടെ അജ്ഞാതനെത്തിയത്.

ചെറുപുഴ പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെ 6 വരെ പ്രാപ്പൊയിലിലും പരിസര പ്രദേശങ്ങളിലും യുവാക്കളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടർന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ കന്നിക്കളത്തെ പലേരി ഗംഗാധരന്റെ വീടിന്റെ വാതിലിൽ തട്ടിയും അജ്ഞാതൻ ശബ്ദം ഉണ്ടാക്കി.

വീട്ടുകാർ എഴുന്നേറ്റു വന്നപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഇന്നലെ ശക്തമായാണു വാതിലുകളിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കിയതെന്നു വീട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133796/the-unknown-face-is-behind-the-veil)