---
title: "#HavildarJaffer | തലപ്പുഴ സ്വദേശി ഹവിൽദാർ ജാഫറിന്റെ മൃതദേഹം സൈനീക ബഹുമതികളോടെ സംസ്കരിച്ചു"
english_title: "The body of Havildar Jaffer, a native of Thalapuzha, was cremated with full military honours"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133827/the-body-of-havildar-jaffer-a-native-of-thalapuzha-was-cremated-with-full-military-honours"
published_at: "2023-07-26T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0cf4f1b572_Picsart_23-07-26_13-02-42-508.jpg"
keywords: []
---

# #HavildarJaffer | തലപ്പുഴ സ്വദേശി ഹവിൽദാർ ജാഫറിന്റെ മൃതദേഹം സൈനീക ബഹുമതികളോടെ സംസ്കരിച്ചു

> **Lead Summary:** **തലപ്പുഴ**: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ ന്റെ മൃതദേഹം സൈനീക ബഹുമതികളോടെ സംസ്കരിച്ചു.

## Article Content

**തലപ്പുഴ**: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ ന്റെ മൃതദേഹം സൈനീക ബഹുമതികളോടെ സംസ്കരിച്ചു.

ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ച ഭൗതീക ശരീരം ഏഴരയോടെ തലപ്പുഴ ജുമാ മസ്ജിദ് അങ്കണത്തിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. നാട്ടിലെ പൊതു സമ്മതനും വിശാല സൗഹൃദ വലയത്തിലംഗവുമായ ജാഫറിനെ അവസാനമായി ഒരു നോക്കു കാണാൻ നൂറ് കണിക്കിനാളുകളാണ് ഒഴുകിയെത്തിയത്.

തുടർന്ന് എട്ടരയോടെ 122 ഐ എൻ എഫ് ബറ്റാലിയൻ (ടി എ) മദ്രാസിൻ്റെ നേതൃത്വത്തിൽ സൈനിക ബഹുമതികൾ അർപ്പിച്ചു. സുബൈദാർ വിനോദ് , നായ്ബ് സുബൈദാർ അനിൽ കുമാർ എന്നിവരടങ്ങുന്ന സൈനീക സംഘം രണ്ട് തവണ ആകാശത്തേക്ക് നിറയൊഴിച്ചു.

തുടർന്ന് പരേതൻ്റെ ഭാര്യക്ക് ദേശീയ പതാക കൈമാറി. വിവിധ ബറ്റാലിയനുകൾ, മുൻ സൈനികരുടെ കൂട്ടായ്മകൾ തുടങ്ങിയവർ പുഷ്പ ചക്രം അർപ്പിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മയ്യത്ത് നിസ്കാരം നടത്തുകയും ഒമ്പതേ മുക്കാലോടെ ഖബറടക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133827/the-body-of-havildar-jaffer-a-native-of-thalapuzha-was-cremated-with-full-military-honours)