---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8,309 പേർക്ക് കോവിഡ്"
english_title: "Kovid for 8,309 people in the last 24 hours in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13383/kovid-for-8309-people-in-the-last-24-hours-in-the-country"
published_at: "2021-11-29T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a46ca772542_Screenshot_20211129_113034.jpg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8,309 പേർക്ക് കോവിഡ്

> **Lead Summary:** ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9,905 പേർ കോവിഡ് മുക്തരായി. 8,309 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞ കണക്കാണിത്. 3,45,80,832 പേരിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

## Article Content

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9,905 പേർ കോവിഡ് മുക്തരായി. 8,309 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞ കണക്കാണിത്. 3,45,80,832 പേരിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 236 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മരണങ്ങളുടെ എണ്ണം 4,68,790 ആയി ഉയർന്നു. 98.34 ശതമാനമാണ് രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്ക്. അതേസമയം 1,03,859 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിസൽ കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13383/kovid-for-8309-people-in-the-last-24-hours-in-the-country)