---
title: "#Manipur | കലാപം നിർത്തൂ മണിപ്പൂരിനെ രക്ഷിക്കൂ: വനിതാ ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു "
english_title: "Stop the Riots Save Manipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133863/stop-the-riots-save-manipur"
published_at: "2023-07-26T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e4bb0e599_Screenshot_2023-07-26-14-31-56-27_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Manipur | കലാപം നിർത്തൂ മണിപ്പൂരിനെ രക്ഷിക്കൂ: വനിതാ ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ**: കലാപം നിർത്തൂ മണിപ്പൂരിനെ രക്ഷിക്കൂ സ്ത്രീ മാനത്തെ അയുധമാക്കാതിരിക്കൂ മുദ്രാവാക്യമുയർത്തി തളിപ്പറമ്പ് മുൻസിപ്പൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ**: കലാപം നിർത്തൂ മണിപ്പൂരിനെ രക്ഷിക്കൂ സ്ത്രീ മാനത്തെ അയുധമാക്കാതിരിക്കൂ മുദ്രാവാക്യമുയർത്തി തളിപ്പറമ്പ് മുൻസിപ്പൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

വനിതാ ലീഗ് ജില്ലാ സെക്രട്ടറി എം കെ ഷബിത ഉദ്ഘാടനം ചെയ്തു. ഇന്നലെ ഗുജറാത്ത്, ഇന്ന് മണിപ്പൂർ നാളെ എവിടെ എന്ന ചോദ്യ ചിഹ്നമുയർത്തിയാണ് തളിപ്പറമ്പ് മുൻസിപ്പൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിന് സമീപം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

മുൻസിപ്പൽ വനിതാ ലീഗ് പ്രസിഡണ്ട് പി റഹ്മത്ത് അധ്യക്ഷത വഹിച്ചു. എം സജ്ന, പി പി തസ്‌ലീമ, പി കെ റസിയ, കെ പി ഖദീജ, പി റുബീന, പി കെ സാഹിദ, പി റജുല, ടി മുനീറ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133863/stop-the-riots-save-manipur)