---
title: "#Wayanad | വയനാട് ചെറുവിമാനത്താവളം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥലപരിശോധന നടത്തി"
english_title: "Wayanad Small Airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133868/wayanad-small-airport"
published_at: "2023-07-26T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e8a77832f_Picsart_23-07-26_14-58-14-638.jpg"
keywords: []
---

# #Wayanad | വയനാട് ചെറുവിമാനത്താവളം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥലപരിശോധന നടത്തി

> **Lead Summary:** **കൽപ്പറ്റ**: വയനാട് വിമാനത്താവളം സാധ്യതാ പഠനം തുടങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തി.

## Article Content

**കൽപ്പറ്റ**: വയനാട് വിമാനത്താവളം സാധ്യതാ പഠനം തുടങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തി.

വിമാനത്താവളം ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനാണ് പരിശോധന. കൽപ്പറ്റ ബൈപ്പാസിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലായിരുന്നു ആദ്യ സന്ദർശനം.

പതിറ്റാണ്ടുകളായുള്ള വയനാടിൻ്റെ ആവശ്യമാണ് ചെറുവിമാനത്താവളം. 2013-ൽ ഇതിനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അനുയോജ്യമായ സ്ഥലം പാടശേഖരമായതിനാൽ എതിർപ്പിനെ തുടർന്ന് ശ്രമങ്ങൾ സർക്കാർ     ഉപേക്ഷിച്ചു.

ഇപ്പോൾ വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വീണ്ടും പുതിയ ഭൂമി കണ്ടെത്താൻ പരിശോധന തുടങ്ങിയത്. ഇതിൻ്റെ ഭാഗമായാണ് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമി സന്ദർശിച്ചത്.

കണ്ണൂർ എയർപോർട്ട് ഡയറക്ടർ, വിവിധ വകുപ്പുദ്യോഗസ്ഥരും ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഗതാഗത വകുപ്പ് സെക്രട്ടറി ആശയ വിനിമയം നടത്തി.സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133868/wayanad-small-airport)