---
title: "#Sunnyjoseph | ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കൂട്ടായ്മ ജൂലൈ 27ന് : സണ്ണി ജോസഫ് എം എല്‍ എ"
english_title: "Sunny joseph m L A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133890/sunny-joseph-m-l-a"
published_at: "2023-07-26T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0fd9bd3588_r184r1sH_400x400.jpg"
keywords: []
---

# #Sunnyjoseph | ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കൂട്ടായ്മ ജൂലൈ 27ന് : സണ്ണി ജോസഫ് എം എല്‍ എ

> **Lead Summary:** **ഇരിട്ടി**: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 2023 ജൂലൈ 27 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടക്കുമെന്നും,വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് എല്ലാവരുടെയും സാന്നിധ്യം പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.

## Article Content

**ഇരിട്ടി**: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 2023 ജൂലൈ 27 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടക്കുമെന്നും,വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് എല്ലാവരുടെയും സാന്നിധ്യം പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.

മണിപ്പൂരില്‍ രണ്ടു മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന കലാപം അവസാനിപ്പിക്കാനുള്ള യാതൊരുവിധ ഉത്തരവാദിത്തവും കേന്ദ്ര, സംസ്ഥാന ഗവന്മേന്റുകളേറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അവിടത്തെ സമാധാന കാംഷികള്‍ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചത്.

ഡി സി സി പ്രസിഡന്റ്‌ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സദസ്സ് പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ ഡയറക്ടര്‍ റവ: ഫാ. ഫിലിപ്പ് കവിയില്‍, കല്ലായി ജുമാമസ്‌ജിദ്‌ ചീഫ് ഇമാം യഹ് യ ബാഖവി പുഴക്കര തുടങ്ങി ,സാംസ്‌കാരിക, രാഷ്ട്രിയ, സാമുദായിക, രംഗത്തുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നും സണ്ണി ജോസഫ്‌ എം എല്‍ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133890/sunny-joseph-m-l-a)