---
title: "വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്"
english_title: "The tourist bus carrying the wedding party met with an accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13396/The-tourist-bus-carrying-the-wedding-party-met-with-an-accident"
published_at: "2021-11-29T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a476186a6c8_PicsArt_11-29-12.10.45.jpg"
keywords: []
---

# വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** ആലക്കോട്: നടുവിൽ വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. താവുകുന്ന് കവലയിലാണ് തിങ്കളാഴ്ച്ച രാവിലെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

## Article Content

ആലക്കോട്: നടുവിൽ വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. താവുകുന്ന് കവലയിലാണ് തിങ്കളാഴ്ച്ച രാവിലെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല . റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാടുവിലിൽ നിന്നും കരുവഞ്ചാൽ ഭാഗത്തേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13396/The-tourist-bus-carrying-the-wedding-party-met-with-an-accident)