---
title: "എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "Class VIII student found dead. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133997/class-viii-student-found-dead"
published_at: "2023-07-26T23:15:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c15c6b3b179_dfgfxhgd.jpg"
keywords: []
---

# എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **വയനാട്: **എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പാടിയേരി കോളനിയിലെ ചിത്ര - കുമാർ ദമ്പതികളുടെ മകനായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

## Article Content

**വയനാട്: **എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പാടിയേരി കോളനിയിലെ ചിത്ര - കുമാർ ദമ്പതികളുടെ മകനായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133997/class-viii-student-found-dead)