---
title: "സി പി ഐ നേതാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി  "
english_title: "#CPI leader's #suicidenote found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134011/cpi-leaders-suicidenote-found"
published_at: "2023-07-27T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1d128aae43_cpi_leader.jpg"
keywords: []
---

# സി പി ഐ നേതാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി  

> **Lead Summary:** തിരുവനന്തപുരം: സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം മധുരയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ രണ്ട് ആത്മഹത്യാകുറിപ്പുകൾ കണ്ടെത്തി. ‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു ’ എന്നീ രണ്ട് തലക്കെട്ടുകളിൽ എഴുതിയ കത്തുകളാണു മുറിയിലെ ചുമരിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം മധുരയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ രണ്ട് ആത്മഹത്യാകുറിപ്പുകൾ കണ്ടെത്തി. ‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു ’ എന്നീ രണ്ട് തലക്കെട്ടുകളിൽ എഴുതിയ കത്തുകളാണു മുറിയിലെ ചുമരിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു ഡയറി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലുമുണ്ട്. ഞായറാഴ്ചയാണ് സിപിഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാനു നേരെ സജികുമാർ ആസിഡ് ആക്രമണം നടത്തിയത്. സജികുമാർ പിന്നീട് മധുരയിൽ ലോഡ്ജിൽ തൂങ്ങിമരിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗവും കണ്ടല സർവീസ് ബാങ്ക് പ്രസിഡന്റും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ എൻ. ഭാസുരാംഗനെതിരെയാണ് രണ്ട് ആത്മഹത്യക്കുറിപ്പുകളും. ആക്രമണത്തിന് ഇരയായ സുധീർഖാനെതിരെ കുറിപ്പുകളിൽ പരാമർശമില്ല. സുധീർഖാനുമായുള്ളസാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറിയാണ് പൊലീസിന്റെ കയ്യിലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134011/cpi-leaders-suicidenote-found)