---
title: "നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു "
english_title: "The renovated school auditorium was inaugurated #KAPPAD"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134044/the-renovated-school-auditorium-was-inaugurated-kappad"
published_at: "2023-07-27T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1f3f008534_WhatsApp_Image_2023-07-27_at_09.50.37.jpeg"
keywords: []
---

# നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു 

> **Lead Summary:** കേളകം: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ ഫാ.തോമസ് പട്ടാoകുളം നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. സാൻതോം ഹയർ സെക്കന്ററി സ്കൂൾ റിട്ട. മലയാളം അധ്യാപകനും സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യവുമായ രഞ്ജിത്ത് മർക്കോസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സുരുവി റിജോ, മദർ പി.ടി.എ പ്രസിഡന്റ് ആശാ രാജേഷ്, സ്കൂൾ ലീഡർ അൻസിൽ മരിയ റെന്നി എന്നിവർ സംസാരിച്ചു. സാഹിത്യ സമാജം സെക്രട്ടറി ഷാരോൺ സജേഷ് വിശിഷ്ടാതിഥികൾക്ക് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

## Article Content

കേളകം: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ ഫാ.തോമസ് പട്ടാoകുളം നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. സാൻതോം ഹയർ സെക്കന്ററി സ്കൂൾ റിട്ട. മലയാളം അധ്യാപകനും സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യവുമായ രഞ്ജിത്ത് മർക്കോസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സുരുവി റിജോ, മദർ പി.ടി.എ പ്രസിഡന്റ് ആശാ രാജേഷ്, സ്കൂൾ ലീഡർ അൻസിൽ മരിയ റെന്നി എന്നിവർ സംസാരിച്ചു. സാഹിത്യ സമാജം സെക്രട്ടറി ഷാരോൺ സജേഷ് വിശിഷ്ടാതിഥികൾക്ക് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134044/the-renovated-school-auditorium-was-inaugurated-kappad)