---
title: "കർഷക പെൻഷൻ; ഡിസംബർ ഒന്നു മുതൽ അപേക്ഷിക്കാം"
english_title: "Farmers' pension; You can apply from December 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13407/farmers-pension-you-can-apply-from-december-1"
published_at: "2021-11-29T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a47f6f4ed36_images - 2021-11-29T125110.417.jpeg"
keywords: []
---

# കർഷക പെൻഷൻ; ഡിസംബർ ഒന്നു മുതൽ അപേക്ഷിക്കാം

> **Lead Summary:** ന്യൂഡൽഹി : സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും.

## Article Content

ന്യൂഡൽഹി : സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും.

കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും.

ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക് ബുധനാഴ്ചമുതൽ http://kfwfb.kerala.gov.in വെബ് പോർട്ടൽ വഴി അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13407/farmers-pension-you-can-apply-from-december-1)