---
title: "വീർപ്പാട് ആദിവാസി കോളനിയിലെ യുവാവിനെ ആക്രമിച്ചതായി പരാതി;പോലീസ് കേസ്സെടുത്തു"
english_title: "Complaint that the young man was assaulted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13410/complaint-that-the-young-man-was-assaulted"
published_at: "2021-11-29T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a482a40d44b_Screenshot_20211129_130436.jpg"
keywords: []
---

# വീർപ്പാട് ആദിവാസി കോളനിയിലെ യുവാവിനെ ആക്രമിച്ചതായി പരാതി;പോലീസ് കേസ്സെടുത്തു

> **Lead Summary:**  ഇരിട്ടി: ആദിവാസി യുവാവിന് മർദ്ദനമേറ്റതായി പരാതി. ആറളം പഞ്ചായത്തിലെ വീർപ്പാട് ആദിവാസി കോളനിയിലെ ബെന്നി യേയാണ് മർദിച്ചതെന്നാണ് പരാതി. മണിമരുതുംചാൽ സ്വദേശിയായ ഷിജിൽ മർദിച്ചു എന്നാണ് ബെന്നി ആരോപിക്കുന്നത്. ബെന്നി വാണിയപ്പാറയിൽ റബർ ടാപ്പിംഗ് തൊഴിലാളിയാണ് .

## Article Content

 ഇരിട്ടി: ആദിവാസി യുവാവിന് മർദ്ദനമേറ്റതായി പരാതി. ആറളം പഞ്ചായത്തിലെ വീർപ്പാട് ആദിവാസി കോളനിയിലെ ബെന്നി യേയാണ് മർദിച്ചതെന്നാണ് പരാതി. മണിമരുതുംചാൽ സ്വദേശിയായ ഷിജിൽ മർദിച്ചു എന്നാണ് ബെന്നി ആരോപിക്കുന്നത്. ബെന്നി വാണിയപ്പാറയിൽ റബർ ടാപ്പിംഗ് തൊഴിലാളിയാണ് .

ഇരുവരും തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന. ജോലി സ്ഥലത്ത് ബെന്നി താമസിക്കുന്ന ഷെഡിലെത്തി കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ബെന്നിയെ മർദിച്ചതെന്നാണ് ആരോപണം. ആക്രമിക്കരുതെന്ന് അപേക്ഷിച്ചിട്ടും മര്ദിക്കുകയായിരുന്നുവെന്ന് ബെന്നി പറയുന്നു. തൊഴിലുടമയുടെയും വാർഡ് മെമ്പറുടെയും ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളുടെയും സഹായത്തോടെ ബെന്നിയെ പിന്നീട് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ഒത്തുതീർപ്പിന് ശ്രമം നടന്നെങ്കിലും മർദിച്ചവർക്കെതിരായ പരാതിയിൽ ബെന്നി ഉറച്ചു നിൽക്കുകയായിരുന്നു. ഇതേതുടർന്ന് ബെന്നിയുടെ പരാതിയിന്മേൽ കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13410/complaint-that-the-young-man-was-assaulted)