---
title: "#WayanadKarapuzha | വയനാട് കാരാപ്പുഴയിൽ കാണാതായ സുരേന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing Surendran found in Wayanad Karapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134170/body-of-missing-surendran-found-in-wayanad-karapuzha"
published_at: "2023-07-27T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2525cea52d_Picsart_23-07-27_16-37-39-516.jpg"
keywords: []
---

# #WayanadKarapuzha | വയനാട് കാരാപ്പുഴയിൽ കാണാതായ സുരേന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൽപ്പറ്റ**: വയനാട് കാരാപ്പുഴയിൽ പുല്ലരിയാൻ പോയ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദ്ദേഹം തെരച്ചിലിൽ കണ്ടെത്തി .

## Article Content

**കൽപ്പറ്റ**: വയനാട് കാരാപ്പുഴയിൽ പുല്ലരിയാൻ പോയ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദ്ദേഹം തെരച്ചിലിൽ കണ്ടെത്തി .

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് കാരാപ്പുഴ കുണ്ടുവയൽ പുഴയോരത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങൾ ചെക്ക് ഡാമിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹത്തിൽ പരിക്കുകളൊന്നുമില്ല. സുരേന്ദ്രൻ്റെ വസ്ത്രങ്ങൾ രാവിലെ ലഭിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134170/body-of-missing-surendran-found-in-wayanad-karapuzha)