---
title: "#Kottiyoor | ഒറ്റപ്ലാവ് ഈസ്റ്റ് അംഗനവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134187/kottiyoor"
published_at: "2023-07-27T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c25d0aceea7_Picsart_23-07-27_17-29-46-532.jpg"
keywords: []
---

# #Kottiyoor | ഒറ്റപ്ലാവ് ഈസ്റ്റ് അംഗനവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

> **Lead Summary:** **കൊട്ടിയൂർ**: ഒറ്റപ്ലാവ് ഈസ്റ്റ് അംഗനവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് അംഗനവാടിയിൽ നിന്നായിരുന്നു ഇന്ന് ഉച്ചയോടു കൂടി രാജവെമ്പാലയെ പിടികൂടിയത്.

## Article Content

**കൊട്ടിയൂർ**: ഒറ്റപ്ലാവ് ഈസ്റ്റ് അംഗനവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് അംഗനവാടിയിൽ നിന്നായിരുന്നു ഇന്ന് ഉച്ചയോടു കൂടി രാജവെമ്പാലയെ പിടികൂടിയത്.

പാമ്പ് കയറിയതിനെ തുടർന്ന് കുട്ടികളെ നേരത്തെ വിട്ടിരുന്നു. ഉടൻതന്നെ അംഗനവാടി ഉദ്യോഗസ്ഥർ കൊട്ടിയൂർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.

സ്നേക്ക് റെസ്ക്യൂർ മാരായ ഫൈസൽ വിളക്കോട്, തോമസ് കൊട്ടിയൂർ, ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134187/kottiyoor)