---
title: "മഹിളാ കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് പ്രസിഡണ്ടായി കെ.ഉഷാകുമാരി ചുമതലയേറ്റു"
english_title: "K. Usha Kumari took charge as the president of Mahila Congress Chirakal block "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134220/k-usha-kumari-took-charge-as-the-president-of-mahila-congress-chirakal-block"
published_at: "2023-07-27T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c28162501ad_dcc_kannur.jpg"
keywords: []
---

# മഹിളാ കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് പ്രസിഡണ്ടായി കെ.ഉഷാകുമാരി ചുമതലയേറ്റു

> **Lead Summary:** **ചിറക്കൽ :** രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. മണിപ്പൂരിലെ ക്രൂരമായ പീഡനങ്ങളിൽ മറുപടി പറയാൻ പോലും നിൽക്കാതെ പ്രധാനമന്ത്രി ഒളിച്ചോടുകയാണ്. ലോകം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഭരണകൂടമായി നരേന്ദ്ര മോദി ഭരണം അധ:പതിച്ചു.ഈ ഭരണകൂടത്തെ താഴെ ഇറക്കാൻ സ്ത്രീകൾ മുന്നിട്ട് വരണമെന്ന് അഡ്വ മാർട്ടിൻ ജോർജ് ചിറക്കൽ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി കെ.ഉഷാകുമാരിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ചിറക്കൽ :** രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. മണിപ്പൂരിലെ ക്രൂരമായ പീഡനങ്ങളിൽ മറുപടി പറയാൻ പോലും നിൽക്കാതെ പ്രധാനമന്ത്രി ഒളിച്ചോടുകയാണ്. ലോകം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ ഭരണകൂടമായി നരേന്ദ്ര മോദി ഭരണം അധ:പതിച്ചു.ഈ ഭരണകൂടത്തെ താഴെ ഇറക്കാൻ സ്ത്രീകൾ മുന്നിട്ട് വരണമെന്ന് അഡ്വ മാർട്ടിൻ ജോർജ് ചിറക്കൽ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി കെ.ഉഷാകുമാരിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. രജനി രമാനന്ദ്, അഡ്വ.വി പി.അബ്ദുൾ റഷീദ്, കെ.ബാലകൃഷ്ണൻ, എം.പി വേലായുധൻ, ടി.ജയകൃഷ്ണൻ, രജിത്ത് നാറാത്ത്, കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്, തങ്കമ വേലായുധൻ എന്നിവർ പ്രസംഗിച്ചു. കെ.പി. വസന്ത സ്വാഗതവും കെ.ഉഷാകുമാരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134220/k-usha-kumari-took-charge-as-the-president-of-mahila-congress-chirakal-block)