---
title: "#Newbornbabydeath | നവജാതശിശുവിനെ തെരുവുനായ കടിച്ചു വലിച്ച സംഭവം - മാതാവ് അറസ്റ്റിൽ"
english_title: "Newborn child bitten by street man - mother arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134340/newborn-child-bitten-by-street-man-mother-arrested"
published_at: "2023-07-28T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c35558ad4fb_Screenshot_2023-07-28-11-08-40-51_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Newbornbabydeath | നവജാതശിശുവിനെ തെരുവുനായ കടിച്ചു വലിച്ച സംഭവം - മാതാവ് അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം**: അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം**: അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല.

ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134340/newborn-child-bitten-by-street-man-mother-arrested)