---
title: "നാദസ്വര സംഗീതത്തിൻ്റെ തഞ്ചാവൂർ ശൈലിയുമായി ടി എസ് മോഹൻ ദാസും സംഘവും"
english_title: "TS Mohan Das with Thanjavur style of Nadaswara music"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13435/TS-Mohan-Das-with-Thanjavur-style-of-Nadaswara-music"
published_at: "2021-11-29T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a499df171b2_IMG-20211129-WA0035.jpg"
keywords: []
---

# നാദസ്വര സംഗീതത്തിൻ്റെ തഞ്ചാവൂർ ശൈലിയുമായി ടി എസ് മോഹൻ ദാസും സംഘവും

> **Lead Summary:** പയ്യന്നൂർ: ഉത്തര മലബാറിലെ പഴനിയെന്ന ഖ്യാതി നെഞ്ചിലേറ്റിയ പയ്യന്നൂരിൽ നാദസ്വര സംഗീതത്തിൻ്റെ മധുര സ്പർശവുമായി ഇക്കുറിയും വന്നെത്തിയത് തഞ്ചാവൂർ സ്വദേശിയായ ടി എസ് മോഹൻദാസും ,സംഘവും. കഴിഞ്ഞ പതിനാല് വർഷത്തിലധികമായി ആരാധന നാളുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മോഹൻദാസ്.ഓരോ വർഷവും പെരുമാൾക്കുള്ള കാണിക്കയായി നാദസ്വരം വായിക്കുമ്പോഴും ക്ഷേത്ര സന്നിധി ഭക്തിയുടേയും ,കലയുടേയും സമന്വയ വേദിയായി മാറുന്നു .ഉത്തര മലബാറിൻ്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ തമിഴ് നാട്ടിൻ്റെ അന്നപാത്രമെന്നറിയപ്പെടുന്ന തഞ്ചാവൂരിലെ കലാകാരൻ നാദസ്വരം മീട്ടുമ്പോൾ സംഗീതത്തിന് ഭാഷയോ ,ദേശമോ മറ്റ് അതിർ വരമ്പുകളോ ഇല്ലെന്ന സന്ദേശം കൂടി പകർന്നു നൽകുന്നു .

## Article Content

പയ്യന്നൂർ: ഉത്തര മലബാറിലെ പഴനിയെന്ന ഖ്യാതി നെഞ്ചിലേറ്റിയ പയ്യന്നൂരിൽ നാദസ്വര സംഗീതത്തിൻ്റെ മധുര സ്പർശവുമായി ഇക്കുറിയും വന്നെത്തിയത് തഞ്ചാവൂർ സ്വദേശിയായ ടി എസ് മോഹൻദാസും ,സംഘവും. കഴിഞ്ഞ പതിനാല് വർഷത്തിലധികമായി ആരാധന നാളുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മോഹൻദാസ്.ഓരോ വർഷവും പെരുമാൾക്കുള്ള കാണിക്കയായി നാദസ്വരം വായിക്കുമ്പോഴും ക്ഷേത്ര സന്നിധി ഭക്തിയുടേയും ,കലയുടേയും സമന്വയ വേദിയായി മാറുന്നു .ഉത്തര മലബാറിൻ്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ തമിഴ് നാട്ടിൻ്റെ അന്നപാത്രമെന്നറിയപ്പെടുന്ന തഞ്ചാവൂരിലെ കലാകാരൻ നാദസ്വരം മീട്ടുമ്പോൾ സംഗീതത്തിന് ഭാഷയോ ,ദേശമോ മറ്റ് അതിർ വരമ്പുകളോ ഇല്ലെന്ന സന്ദേശം കൂടി പകർന്നു നൽകുന്നു .

തൃവയ്യാരു നാദസ്വര സ്കൂളിൽ ടി ആർ സോമസുന്ദരത്തിന് കീഴിൽ നാദസ്വര സംഗീതം അഭ്യസിച്ച ഇദ്ദേഹം പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് പുറമേ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും കച്ചേരി നടത്തിയിട്ടുണ്ട് .നാദസ്വര സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഇദ്ദേഹത്തോടുള്ള ആദര സൂചകമായി തമിഴ് നാട് സർക്കാർ കലൈ മാമണി പുരസ്കാരം നൽകിയിരുന്നു. കൂടാതെ പൊള്ളാച്ചി തമിഴ് അമ്പലം അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13435/TS-Mohan-Das-with-Thanjavur-style-of-Nadaswara-music)