---
title: "#Aralamfarm | ആദിവാസി പുനരധിവാസ മേഖലകളിലെ പ്രശ്നങ്ങൾ - പരിഹാരത്തിനായി ദളിത് സംഘടനകൾ ചീഫ് സെക്രട്ടറിയെ കണ്ടു"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134399/aralam-farm"
published_at: "2023-07-28T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c378a654753_Picsart_23-07-28_13-40-20-121.jpg"
keywords: []
---

# #Aralamfarm | ആദിവാസി പുനരധിവാസ മേഖലകളിലെ പ്രശ്നങ്ങൾ - പരിഹാരത്തിനായി ദളിത് സംഘടനകൾ ചീഫ് സെക്രട്ടറിയെ കണ്ടു

> **Lead Summary:** **ആറളം**: ഫാം ഉൾപ്പെടെ ആദിവാസി പുനരധിവാസ മേഖലകളിലെ അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി - ദളിത് സംഘടന നേതാക്കൾ ചീഫ് സിക്രട്ടറിക്ക് മുമ്പിൽ പരാതികളുടെ കെട്ടഴിച്ചു.

## Article Content

**ആറളം**: ഫാം ഉൾപ്പെടെ ആദിവാസി പുനരധിവാസ മേഖലകളിലെ അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി - ദളിത് സംഘടന നേതാക്കൾ ചീഫ് സിക്രട്ടറിക്ക് മുമ്പിൽ പരാതികളുടെ കെട്ടഴിച്ചു.

മുഖ്യമായും ആറളം ഫാമിലെ വാഗ്ദാന ലംഘനങ്ങളുടെ പട്ടികയാണ് നിരത്തിയത്.ഏക്ത പരിഷത്ത് സ്ഥാപകൻ ഡോ.പി.വി.രാജഗോപാലിൻ്റെ നേതൃത്യത്തിൽ അരിപ്പ - ചെങ്ങറ - ആറളം ഫാം ഭൂ സമരങ്ങളെ പ്രതിനിധീകരിച്ച് ശ്രീരാമൻ കൊയ്യോൻ, തോട്ടപ്പള്ളി കരിമണൽ വിരുദ്ധ സമര സമിതി ചെയർമാൻ സുരേഷ്, ഡോ സജിത, പി.വൈ അനിൽ തുടങ്ങിയവർ ചീഫ് സെക്രട്ടറി ഡോ.വി.വേണുവുമായി ചർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾ കാട്ടാന ശല്യത്തിൽ ജീവ ഭയത്തിലാണ്. നാളിതുവരെ 14 ആദിവാസികളുടെ ജീവനുകളാണ് പൊലിഞ്ഞത്.

ആന മതിൽ നിർമ്മാണത്തിന് വേണ്ടിയുള്ള മുറവിളികൾ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടുവെങ്കിലും പ്രവർത്തനമാരംഭിച്ചിട്ടില്ല. കാട്ടാന ഭീതിയിൽ ആയിരത്തിലേറെ കുടുംബങ്ങളാണ് ഫാം വിട്ടൊഴിയാൻ നിർബന്ധിതമായത്.

സർക്കാർ ഫാമിലെ ആദിവാസി കുടുംബങ്ങൾക്ക് ജീവൻ സുരക്ഷാ പദ്ധതി നടപ്പിലാക്കിയില്ലെങ്കിലും ആന ഭീതി മൂലം വീടും ഒരേക്കർ വീതമുള്ള ഭൂമിയും വിട്ടൊഴിഞ്ഞവരുടെ പട്ടയ ഭൂമി ഭരണകക്ഷിയിൽപ്പെട്ടവർ പിടിച്ചെടുക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുകയും, കൈയേറ്റകാർക്ക് പട്ടയം നൽകുന്നതിന് വേണ്ടി പട്ടയഭൂമി വിട്ടൊഴിയാൻ നിർബന്ധിതരായ ആയിരത്തോളം കുടുംബങ്ങളുടെ പട്ടയം റദ്ദ് ചെയ്യുന്നതിന് ഉത്തരവിറക്കുകയായിരുന്നുവെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി ആറളം ഫാം ആദിവാസി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ചീഫ് സിക്രട്ടറിയോട് വ്യക്തമാക്കി.

ആദിവാസി പുനരധിവാസത്തിന് വേണ്ടി 42കോടി ടി.എസ്.പി ഫണ്ട് നൽകി ഏറ്റെടുക്കുമ്പോൾ ഫാമിലെ മുഴുവൻ ലാഭവും ആദിവാസി പുനരധിവാസത്തിന് വേണ്ടി ചെലവഴിക്കുമെന്നും, പുതുതായി വരുന്ന മുഴുവൻ തൊഴിലവസരങ്ങളും ആദിവാസികൾക്കു വേണ്ടി മാറ്റി വെക്കു മെന്നുമായിരുന്നു.

എന്നാൽ ആദിവാസി കുടുംബങ്ങളിൽ ഉന്നത ബിരുദം നേടിയ അഭ്യസ്തവിദ്യർ ധാരാളം ഉണ്ടെന്നിരിക്കെ ഫാമിലെ കൂലി വേലയും മറ്റ് സ്വീപ്പർ ഒഴിവുകളുമൊഴികെ ക്ലറിക്കൽ തസ്തിക മുതൽ മുകളിലുള്ള ഒഴിവുകൾ പുറുത്തു നിന്നുള്ള ആദിവാസികൾ അല്ലാത്തവർക്ക് നൽകി വരുന്നത്.

ആറളം ഫാം ആദിവാസി സ്വയം ഭരണ മേഖല ( PESA) യായി പ്രഖ്യാപിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടെന്നിരിക്കെ സർക്കാർ ചില പ്രാഥമിക ആലോചനകൾ നടത്തിയെന്നൊഴിച്ചാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒമ്പത് മാസമായി ശമ്പളമില്ല ആറളം ഫാമിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ഒമ്പത് മാസമായി സർക്കാർ വേതനം നൽകിയിട്ട്.

ആറളം ഫാമിലെ ആദിവാസി ഭൂമി പിടിച്ചെടുത്ത് ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചു വരുന്നത്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ആദിവാസികൾക്കിടയിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാർഷികാടിസ്ഥാനത്തിലുള്ള വ്യവസായ ആരംഭിക്കാനും ആദിവാസികളുടെ സാംസ്കാരികവും ആത്മീയവും നൈതികവുമായ വളർച്ചക്ക് ഒമ്പതാം ബ്ലോക്ക് വളയഞ്ചാലിൽ പ്രവർത്തിച്ചു വരുന്ന പറശ്ശിനികടവ് മുത്തപ്പൻ മടപുരയും ഗോത്രാചാര ആരൂഢ സ്ഥാനങ്ങൾ ഉൾകൊള്ളുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കണം.

ആറളം ഫാം ഭൂ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചു സെന്റിൽ കൂടുതൽ ഭൂമിയുണ്ടെന്ന കാരണത്താൽ രണ്ടും മൂന്നും ഘട്ട പട്ടയ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും, ഒടുവിൽ 13.6.12 ലെ ജി.ഒ (എം.എസ്) 81/12/ SC. ST DD ഉത്തരവ് പ്രകാരം . 10 സെന്റ് സ്വന്തമായുള്ളവർക്ക് 90 സെന്റും, 25 സെന്റ് ഉള്ളവർക്ക് 75 സെന്റും നൽകി ഒരേക്കർ തികച്ചു നൽകി പട്ടയം ലഭിച്ചിരുന്നു.

എന്നാൽ ഈ നടപടി 20-7-2002 ലെ G.0. ( P ) 41/2002/ SC ST DD ഉത്തരവിന്റെ ലംഘനമാണ്. സംസ്ഥാനത്തെ ഭൂരഹിതരും ഒരേക്കറിൽ താഴെ ഭൂമിയുള്ള ഒരോ ആദിവാസി കുടുംബങ്ങൾക്കും ചുരുങ്ങിയത് ഒരേക്കർ ഭൂമിയും ഭൂമി ലഭ്യമാകുന്ന ഇടങ്ങളിൽ അഞ്ചേക്കർ വരെയും ഭൂമി നൽകുമെന്ന് ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2002 ലെ ഉത്തരവ് ലംഘിച്ചുള്ള ഉത്തരവ് മൂലം കൈവശമുള്ള പട്ടയഭൂമി കഴിച്ചുള്ള നാമമാത്ര ഭൂമിക്ക് കൂടി പട്ടയം നൽകാവുന്നതാണ് തുടങ്ങിയ വിഷയങ്ങൾ നേതാക്കൾ ചീഫ് സി ക്രട്ടറി യെ ധരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134399/aralam-farm)