---
title: " രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍ എയര്‍വേയ്‌സ്"
english_title: "Ban on services from two African countries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13442/Ban-on-services-from-two-African-countries"
published_at: "2021-11-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4a1a3cb9ef_Screenshot_20211129_151621.jpg"
keywords: []
---

#  രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍ എയര്‍വേയ്‌സ്

> **Lead Summary:** ദോഹ: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. അംഗോള, സാംബിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയതായി വിലക്ക് ഏര്‍പ്പെടുത്തിയത്.വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. 

## Article Content

ദോഹ: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. അംഗോള, സാംബിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയതായി വിലക്ക് ഏര്‍പ്പെടുത്തിയത്.വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിലക്കുള്ള അഞ്ച് രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്കായി ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13442/Ban-on-services-from-two-African-countries)