---
title: "10 കോടിയുടെ മൺസൂൺ ബംബറടിച്ചത് ആഘോഷമാക്കി ഹരിതകർമ്മ സേനാം​ഗങ്ങൾ "
english_title: "10 Crore Monsoon Bombardment was celebrated by Haritakarma Sena members"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134425/10-crore-monsoon-bombardment-was-celebrated-by-haritakarma-sena-members"
published_at: "2023-07-28T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c38efc65c06_Screenshot_2023-07-28-15-13-25-62_7352322957d4404136654ef4adb64504.jpg"
keywords: []
---

# 10 കോടിയുടെ മൺസൂൺ ബംബറടിച്ചത് ആഘോഷമാക്കി ഹരിതകർമ്മ സേനാം​ഗങ്ങൾ 

> **Lead Summary:** **മലപ്പുറം**: ഈ വർഷത്തെ മൺസൂൺ ബംബറായ പത്ത് കോടി രൂപ അടിച്ചത് പരപ്പനങ്ങാടിയിലെ ഹരിതകര്‍മ്മ സേനയ്ക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ 11 വനിതകള്‍ക്കാണ് പത്ത് കോടി രൂപ ബംബറടിച്ചത്.

## Article Content

**മലപ്പുറം**: ഈ വർഷത്തെ മൺസൂൺ ബംബറായ പത്ത് കോടി രൂപ അടിച്ചത് പരപ്പനങ്ങാടിയിലെ ഹരിതകര്‍മ്മ സേനയ്ക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ 11 വനിതകള്‍ക്കാണ് പത്ത് കോടി രൂപ ബംബറടിച്ചത്.

പരപ്പനങ്ങാടി സ്വദേശികളായ ശോഭ, പാര്‍വ്വതി, കാര്‍ത്ത്യായനി, ലക്ഷ്മി,ബിന്ദു, ലീല, ബേബി, കുട്ടിമാളു, രാധ, ചന്ദ്രിക എന്നിവർ കൂട്ടായെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 രൂപ വീതം ഓരോരുത്തരും എടുത്താണ് ടിക്കറ്റ് വാങ്ങിയത്.

ടിക്കറ്റ് കഴിഞ്ഞ മാസം 15ന് ആണ് എടുത്തത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എപ്പോള്‍ ലോട്ടറി എടുത്താലും അടിക്കാറില്ല, ഭാഗ്യമില്ലാത്തയാളാണ്.

അടിക്കുമെന്ന് പ്രതീക്ഷിച്ചല്ല ലോട്ടറി എടുത്തതെന്നും ഹരിത കര്‍മ്മസേനാംഗം പറഞ്ഞു. ആദ്യം മൂന്ന് ടിക്കറ്റ് എടുത്തിരുന്നു. ഇത് നാലാമത്തെ ടിക്കറ്റ് ആണ്.

എപ്പോഴും എല്ലാവരും ഒരുമിച്ച് ആണ് ടിക്കറ്റ് എടുക്കാറുളളത്. പരപ്പനങ്ങാടി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംബറടിക്കുകയാണെങ്കില്‍ പടക്കം പൊട്ടിക്കണമെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചുവെന്നും ബംബറടിച്ച ഹരിത കർമ്മ സേനാം​ഗം പറഞ്ഞു.

ലോട്ടറി അടിച്ചതുകൊണ്ട് ജോലി നിര്‍ത്തില്ല. എല്ലാവരും ജോലിക്ക് വരും. ആരോഗ്യമുളളിടത്തോളം കാലം ജോലിക്ക് വരുമെന്നും ഹരിത കര്‍മ്മസേനാംഗം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134425/10-crore-monsoon-bombardment-was-celebrated-by-haritakarma-sena-members)