---
title: "#Surendrandeath | അജ്ഞാത ജീവി പിടിച്ചതിന് തെളിവുകളില്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വാഭാവികത ഇല്ലന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്"
english_title: "Post-mortem report finds no abnormality in Surendran's death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134434/post-mortem-report-finds-no-abnormality-in-surendrans-death"
published_at: "2023-07-28T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3966fddd92_IMG-20230728-WA0217.jpg"
keywords: []
---

# #Surendrandeath | അജ്ഞാത ജീവി പിടിച്ചതിന് തെളിവുകളില്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വാഭാവികത ഇല്ലന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

> **Lead Summary:** **വയനാട്**: മീനങ്ങാടി മുരണിയിൽ 59 കാരൻ പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളം ഉള്ളിൽ ചെന്നാണ് മരണം നടന്നതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

## Article Content

**വയനാട്**: മീനങ്ങാടി മുരണിയിൽ 59 കാരൻ പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളം ഉള്ളിൽ ചെന്നാണ് മരണം നടന്നതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

ശരീരത്തിൽ ക്ഷതമേറ്റതോ മുറിവേറ്റതോ ആയ പാടുകളില്ല. ഏതെങ്കിലും ജീവികളുടെ ആക്രമണം ഉണ്ടായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ ഇല്ല.

കഴിഞ്ഞ ദിവസം കാരാപ്പുഴ കുണ്ടു വയലിൽ വെള്ളത്തിൽ പോയ കീഴാനിക്കൽ സുരേന്ദ്രൻ്റ (59) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം ചെയ്തത്.. ശക്തമായ ഒഴുക്കിൽപ്പെട്ട് ആകാം മരണമെന്ന നിഗമനത്തിലാണ് കേസ് അന്വേഷിക്കുന്ന പോലീസ്.

പ്രദേശത്ത് ചീങ്കണ്ണിയുടെയോ അജ്ഞാത ജീവിയുടെയോ ആക്രമണം ഉണ്ടായോയെന്ന് അഭ്യൂഹവും പരിഭ്രാന്തിയും ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134434/post-mortem-report-finds-no-abnormality-in-surendrans-death)