---
title: "#PPMukundan | ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദൻ ആശുപത്രിയിൽ ചികിത്സയിൽ"
english_title: "P P Mukundan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134445/p-p-mukundan"
published_at: "2023-07-28T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3a490b6967_IMG-20230728-WA0084.jpg"
keywords: []
---

# #PPMukundan | ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദൻ ആശുപത്രിയിൽ ചികിത്സയിൽ

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാന ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറി പി. പി മുകുന്ദൻ ചികിത്സയിൽ. ശാരീരിക അവശതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാന ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറി പി. പി മുകുന്ദൻ ചികിത്സയിൽ. ശാരീരിക അവശതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും, ഇതൊരു ശുഭ സൂചനയാണെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു പി.പി.മുകുന്ദൻ. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിൽ ദീർഘകാലം അംഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134445/p-p-mukundan)