---
title: "#Padayappa | മറയൂരിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി"
english_title: "Padayappa again landed in the inhabited area of ​​Marayur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134466/padayappa-again-landed-in-the-inhabited-area-of-marayur"
published_at: "2023-07-28T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3b6700a04c_Screenshot_2023-07-28-18-04-16-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Padayappa | മറയൂരിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി

> **Lead Summary:** മറയൂരിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി.വാഗവരൈ എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷന്‍ ഭാഗത്താണ് ഇന്നലെ അര്‍ധരാത്രിയോടെ പടയപ്പയെത്തിയത്.പശുവിന് കൊടുക്കാനായി പ്രദേശവാസി വാങ്ങി സൂക്ഷിച്ചിരുന്ന തീറ്റപ്പുല്ല് അകത്താക്കി പടയപ്പ മടങ്ങി.

## Article Content

മറയൂരിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി.വാഗവരൈ എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷന്‍ ഭാഗത്താണ് ഇന്നലെ അര്‍ധരാത്രിയോടെ പടയപ്പയെത്തിയത്.പശുവിന് കൊടുക്കാനായി പ്രദേശവാസി വാങ്ങി സൂക്ഷിച്ചിരുന്ന തീറ്റപ്പുല്ല് അകത്താക്കി പടയപ്പ മടങ്ങി.

മറ്റ് രീതിയിലുള്ള നാശനഷ്ടങ്ങള്‍ പടയപ്പ വരുത്തിയില്ല. വി ഒ ഹോള്‍ഡ് രണ്ടാഴ്ച്ചത്തെ ഇടവേളക്ക് ശേഷമാണ് കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മറയൂരിലെ ജനവാസ മേഖലയില്‍ ഇറങ്ങിയത്.മറയൂര്‍ മേഖലയിലെ വനമേഖലയില്‍ കാട്ടുകൊമ്പന്‍ ചുറ്റിത്തിരിഞ്ഞിരുന്നതായാണ് വനംവകുപ്പ് നല്‍കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134466/padayappa-again-landed-in-the-inhabited-area-of-marayur)