---
title: "പുതിയ മദ്യനയം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി; വിപ്ലവ ജനകീയ മുന്നണി"
english_title: "New liquor policy for corporate interests; Revolutionary People's Front"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134485/new-liquor-policy-for-corporate-interests-revolutionary-peoples-front"
published_at: "2023-07-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പുതിയ മദ്യനയം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി; വിപ്ലവ ജനകീയ മുന്നണി

> **Lead Summary:** **ഇരിട്ടി: **വ്യാപകമായ രീതിയില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിക്കുകയും മദ്യപന്‍മാര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുകയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സിപിഎം നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാര്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും മദ്യഷാപ്പുകളും പുതിയ ഔട്ട്‌ലെറ്റുകളും വ്യാപകമായി സ്ഥാപിക്കാന്‍ തീരുമാനിച്ച പുതിയ മദ്യനയം പിന്തിരിപ്പന്‍ നയമാണെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെറുത്തുനില്ക്കുകയും ചെയ്യേണ്ട യുവാക്കളെ പ്രതികരണ ശേഷിയില്ലാതെ കുടിപ്പിച്ച് കടത്തേണ്ടുന്നത് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി ലുകുമാന്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **വ്യാപകമായ രീതിയില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിക്കുകയും മദ്യപന്‍മാര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുകയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സിപിഎം നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാര്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും മദ്യഷാപ്പുകളും പുതിയ ഔട്ട്‌ലെറ്റുകളും വ്യാപകമായി സ്ഥാപിക്കാന്‍ തീരുമാനിച്ച പുതിയ മദ്യനയം പിന്തിരിപ്പന്‍ നയമാണെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെറുത്തുനില്ക്കുകയും ചെയ്യേണ്ട യുവാക്കളെ പ്രതികരണ ശേഷിയില്ലാതെ കുടിപ്പിച്ച് കടത്തേണ്ടുന്നത് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി ലുകുമാന്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134485/new-liquor-policy-for-corporate-interests-revolutionary-peoples-front)