---
title: "മഴ ശക്തമാകും; പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത"
english_title: "The rain will be heavy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13451/the-rain-will-be-heavy"
published_at: "2021-11-29T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4a83078ecd_images - 2021-11-29T154500.568.jpeg"
keywords: []
---

# മഴ ശക്തമാകും; പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

> **Lead Summary:** ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആൻഡമാൻ കടലില്‍ പുതിയ ന്യുനമര്‍ദ്ദം നാളെ(നവംബര്‍ 30)യോടെ രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

## Article Content

ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആൻഡമാൻ കടലില്‍ പുതിയ ന്യുനമര്‍ദ്ദം നാളെ(നവംബര്‍ 30)യോടെ രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

അതേസമയം ബുധനാഴ്ചയോടെ (ഡിസംബര്‍ 1) മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13451/the-rain-will-be-heavy)