---
title: "കോ​ള​ജി​ലെ റാ​ഗിം​ഗ്: അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി."
english_title: "College ragging: Five students expelled. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134542/college-ragging-five-students-expelled"
published_at: "2023-07-28T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3fb56df79f_raggindfgd.jpg"
keywords: []
---

# കോ​ള​ജി​ലെ റാ​ഗിം​ഗ്: അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി.

> **Lead Summary:** **കോ​ഴി​ക്കോ​ട്: **ക​ള​ന്തോ​ട് എം​ഇ​എ​സ് കോ​ള​ജി​ലെ റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കോ​ള​ജി​ലെ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് മി​ഥി​ലാ​ജ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മാ​യ റാ​ഗിം​ഗി​നി​ര​യാ​യ​ത്. കേ​സി​ൽ ഏ​ഴു വി​ദ്യാ​ർ​ഥി​ക​ളാ​ണ് നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് കോ​ള​ജി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. ര​ണ്ടു​പേ​രെ അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ പു​റ​ത്താ​ക്കു​ക​യും ആ​റാം സെ​മ​സ്റ്റ​റി​ൽ തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും.

## Article Content

**കോ​ഴി​ക്കോ​ട്: **ക​ള​ന്തോ​ട് എം​ഇ​എ​സ് കോ​ള​ജി​ലെ റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കോ​ള​ജി​ലെ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് മി​ഥി​ലാ​ജ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മാ​യ റാ​ഗിം​ഗി​നി​ര​യാ​യ​ത്. കേ​സി​ൽ ഏ​ഴു വി​ദ്യാ​ർ​ഥി​ക​ളാ​ണ് നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് കോ​ള​ജി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. ര​ണ്ടു​പേ​രെ അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ പു​റ​ത്താ​ക്കു​ക​യും ആ​റാം സെ​മ​സ്റ്റ​റി​ൽ തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും.

മു​ടി​വെ​ട്ടാ​ത്ത​ത്തി​നും ഷ​ർ​ട്ടി​ന്‍റെ ബ​ട്ട​ണ്‍ ധ​രി​ക്കാ​ത്ത​തി​നു​മാ​യി​രു​ന്നു മി​ഥി​ലാ​ജി​നെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്. കോ​ള​ജി​ന്‍റെ ഗേ​റ്റി​നു പു​റ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ക​ല്ലും ഇ​രു​ന്പു​ദ​ണ്ഡും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. വ​ധ​ശ്ര​മ​മു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർത്താ​ണ് കേ​സ്.

ക​ണ്ണി​നും മു​ഖ​ത്തും മാ​ര​ക​മാ​യി പ​രു​ക്കേ​റ്റ മി​ഥി​ലാ​ജ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. റാ​ഗിം​ഗ് സം​ബ​ന്ധി​ച്ച് കോ​ള​ജി​ലെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പോ​ലീ​സി​നും ആ​ന്‍റി റാ​ഗിം​ഗ് സ്ക്വാ​ഡി​നും യു​ജി​സി​ക്കും സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134542/college-ragging-five-students-expelled)