---
title: "സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന്റെ സുരക്ഷ കൂട്ടി."
english_title: "Security of CPM State Committee Member and Khadi Board Vice Chairman P. Jayarajan has been increased. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134553/security-of-cpm-state-committee-member-and-khadi-board-vice-chairman-p-jayarajan-has-been-increased"
published_at: "2023-07-29T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c455985ae25_rtdtyd.jpg"
keywords: []
---

# സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന്റെ സുരക്ഷ കൂട്ടി.

> **Lead Summary:** **കണ്ണൂർ: **സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന്റെ സുരക്ഷ കൂട്ടി. ബി.ജെ.പി. പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് പി. ജയരാജന്റെ സുരക്ഷ കണ്ണൂർ ജില്ലാ പോലീസ് വർധിപ്പിച്ചത്. നിലവിൽ ഒരു ഗൺമാനാണ് ജയരാജനൊപ്പമുള്ളത്. പരിപാടികളുടെ സ്വഭാവമനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്പീക്കർ എ.എൻ.ഷംസീറിന്റെ സുരക്ഷയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. ഷംസീറിന്റെ വിവാദ പ്രസംഗത്തെച്ചൊല്ലി പി.ജയരാജനും യുവമോർച്ചയും കഴിഞ്ഞദിവസം പോർവിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്.

## Article Content

**കണ്ണൂർ: **സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന്റെ സുരക്ഷ കൂട്ടി. ബി.ജെ.പി. പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് പി. ജയരാജന്റെ സുരക്ഷ കണ്ണൂർ ജില്ലാ പോലീസ് വർധിപ്പിച്ചത്. നിലവിൽ ഒരു ഗൺമാനാണ് ജയരാജനൊപ്പമുള്ളത്. പരിപാടികളുടെ സ്വഭാവമനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്പീക്കർ എ.എൻ.ഷംസീറിന്റെ സുരക്ഷയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. ഷംസീറിന്റെ വിവാദ പ്രസംഗത്തെച്ചൊല്ലി പി.ജയരാജനും യുവമോർച്ചയും കഴിഞ്ഞദിവസം പോർവിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134553/security-of-cpm-state-committee-member-and-khadi-board-vice-chairman-p-jayarajan-has-been-increased)