---
title: "ആശ്രയമായിരുന്ന ഏക റോഡിൽ വെള്ളംകയറിയതോടെ ഇനിയെന്തുചെയ്യുമെന്നറിയാതെ പെരുവങ്ങൂർ നിവാസികൾ."
english_title: "The residents of Peruvangur do not know what to do after the only road that they depended on was flooded. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134556/the-residents-of-peruvangur-do-not-know-what-to-do-after-the-only-road-that-they-depended-on-was-flooded"
published_at: "2023-07-29T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4592dbb46d_peruvannur_nivasikal.jpg"
keywords: []
---

# ആശ്രയമായിരുന്ന ഏക റോഡിൽ വെള്ളംകയറിയതോടെ ഇനിയെന്തുചെയ്യുമെന്നറിയാതെ പെരുവങ്ങൂർ നിവാസികൾ.

> **Lead Summary:** **മയ്യിൽ : **ആശ്രയമായിരുന്ന ഏക റോഡിൽ വെള്ളംകയറിയതോടെ ഇനിയെന്തുചെയ്യുമെന്നറിയാതെ പെരുവങ്ങൂർ നിവാസികൾ. 10 വർഷം മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചനിലയിലാണ്. ഇവിടെയുള്ള അൻപതിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ചെമ്മൺപാതയാണ് ഇപ്പോൾ വെള്ളംകയറി ഇല്ലാതായത്. സ്വകാര്യ ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ പുറത്തെത്തിക്കാനും കഴിയാത്ത അവസ്ഥയിലാണ്. നിരവധി വിദ്യാർഥികൾക്കും ഇതുമൂലം സ്കൂളിലേക്കെത്താൻ കഴിയുന്നില്ല.

## Article Content

**മയ്യിൽ : **ആശ്രയമായിരുന്ന ഏക റോഡിൽ വെള്ളംകയറിയതോടെ ഇനിയെന്തുചെയ്യുമെന്നറിയാതെ പെരുവങ്ങൂർ നിവാസികൾ. 10 വർഷം മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചനിലയിലാണ്. ഇവിടെയുള്ള അൻപതിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ചെമ്മൺപാതയാണ് ഇപ്പോൾ വെള്ളംകയറി ഇല്ലാതായത്. സ്വകാര്യ ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ പുറത്തെത്തിക്കാനും കഴിയാത്ത അവസ്ഥയിലാണ്. നിരവധി വിദ്യാർഥികൾക്കും ഇതുമൂലം സ്കൂളിലേക്കെത്താൻ കഴിയുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134556/the-residents-of-peruvangur-do-not-know-what-to-do-after-the-only-road-that-they-depended-on-was-flooded)