---
title: "#kochi | വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് സ്വർണവും പണവും  തട്ടി:  പ്രതി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134558/arrested"
published_at: "2023-07-29T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c45afa88e40_Screenshot_20230729-054415.png"
keywords: []
---

# #kochi | വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് സ്വർണവും പണവും  തട്ടി:  പ്രതി അറസ്റ്റിൽ

> **Lead Summary:** **കൊച്ചി**: വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് സ്വർണവും പണവും അപഹരിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി എസ്എ വീട്ടിൽ മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദത്തിൽ ആയതിനുശേഷമായിരുന്നു തട്ടിപ്പ്.

## Article Content

**കൊച്ചി**: വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് സ്വർണവും പണവും അപഹരിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി എസ്എ വീട്ടിൽ മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദത്തിൽ ആയതിനുശേഷമായിരുന്നു തട്ടിപ്പ്.

സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ കൈയ്യിൽ നിന്നും പലതവണകളായി നാലു പവൻ സ്വർണവും പണവും കൈപ്പറ്റിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

തുടർന്ന് യുവതി നൽകിയ പരാതിയിൽ ഏലൂർ പൊലീസ് ഇൻസ്പെക്ടർ കെ ബാലന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അമൽ, ഷെജിൽ കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതി സമാന കുറ്റകൃത്യങ്ങൾ മുൻപ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134558/arrested)