---
title: "സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു."
english_title: "The Chief Secretary has called a meeting of service organizations to discuss the stay of government officials who are being transferred on leave."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134559/the-chief-secretary-has-called-a-meeting-of-service-organizations-to-discuss-the-stay-of-government-officials-who-are-being-transferred-on-leave"
published_at: "2023-07-29T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c45c6276711_dgdfhdfh.jpg"
keywords: []
---

# സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു.

> **Lead Summary:** **തിരുവനന്തപുരം: **കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് യോഗം.

## Article Content

**തിരുവനന്തപുരം: **കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് യോഗം.

ഈ ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിതകാലം അവിടെ ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് നേരത്തേതന്നെ കർശന നിർദേശമുള്ളതാണ്. എൻജിനിയർ, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, വെൽഫെയർ വർക്കർമാർ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതിൽ പ്രധാനം.

നിർബന്ധിത സേവനത്തിനായി ഈ ജില്ലകളിൽ നിയമിക്കപ്പെടുന്നവർക്ക് പിന്നീടുള്ള സ്ഥലംമാറ്റത്തിൽ അവർ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മാറ്റം നൽകുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും.

ഐ.എ.എസ്., കെ.എ.എസ്., സെക്രട്ടേറിയറ്റ് സർവീസ് എന്നീ വിഭാഗങ്ങൾക്ക് ചില ഇളവുകളും ആലോചിക്കുന്നുണ്ട്. ഈ ജില്ലകളിലെ സേവനം പ്രോത്സാഹിപ്പിക്കാൻ ആർജിത അവധിയിൽ ഇളവുകൾ നൽകുന്നതും പരിഗണനയിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134559/the-chief-secretary-has-called-a-meeting-of-service-organizations-to-discuss-the-stay-of-government-officials-who-are-being-transferred-on-leave)