---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134576/applynow"
published_at: "2023-07-29T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c47995709d7_download_(1).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.വിദ്യാഭ്യാസ യോഗ്യത - സിവില്‍ എൻജിനീയറിംഗില്‍ ബിരുദം/ഡിപ്ലോമ/ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ്.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.വിദ്യാഭ്യാസ യോഗ്യത - സിവില്‍ എൻജിനീയറിംഗില്‍ ബിരുദം/ഡിപ്ലോമ/ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ്.

പ്രായപരിധി 21-35 വയസ്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കും. പ്രതിമാസ ഓണറേറിയം 18,000 രൂപ.ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അക്രഡിറ്റഡ് എൻജിനീയര്‍/ഓവര്‍സീയറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി 1 വര്‍ഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ഐ.റ്റി.ഡി പ്രൊജക്‌ട് ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം .ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കാൻ പാടില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് വൈകിട്ട് 5 മണി.

കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ പട്ടികവര്‍ഗ വികസന ഓഫീസ്/ഐ.റ്റി.ഡി പ്രൊജക്‌ട് ഓഫീസ്/ട്രൈബല്‍ എക്സ്റ്റഷൻ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134576/applynow)