---
title: "#arrested | അനധികൃത മദ്യവിൽപ്പന;  അടയ്ക്കാത്തോട് സ്വദേശി അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134582/arrested"
published_at: "2023-07-29T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c482544ccc3_PicsArt_07-29-08.32.17.jpg"
keywords: []
---

# #arrested | അനധികൃത മദ്യവിൽപ്പന;  അടയ്ക്കാത്തോട് സ്വദേശി അറസ്റ്റിൽ 

> **Lead Summary:** **പേരാവൂർ** : അനധികൃത മദ്യവിൽപ്പന നടത്തിയ അടയ്ക്കാത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. അടക്കത്തോട് ടൗൺ കേന്ദ്രമാക്കി വ്യാപകമായി അനധികൃത മദ്യ വില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് ഇന്നലെ വൈകുന്നേരം നടന്ന പരിശോധനയിൽ അടക്കാത്തോട് സ്വദേശി താന്നിവേലിൽ സണ്ണി തോമസ്‌ ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിൽ ആയത്.

## Article Content

**പേരാവൂർ** : അനധികൃത മദ്യവിൽപ്പന നടത്തിയ അടയ്ക്കാത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. അടക്കത്തോട് ടൗൺ കേന്ദ്രമാക്കി വ്യാപകമായി അനധികൃത മദ്യ വില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് ഇന്നലെ വൈകുന്നേരം നടന്ന പരിശോധനയിൽ അടക്കാത്തോട് സ്വദേശി താന്നിവേലിൽ സണ്ണി തോമസ്‌ ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിൽ ആയത്.

പ്രതിയിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. പ്രതിയെ തുടർ നടപടികൾക്കായി ഇന്ന് കൂത്തുപറമ്പ്  കോടതി മുൻപാകെ ഹാജരാക്കും.

എക്‌സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ്‌ ഓഫീസർമാരായ എൻ പദ്മരാജൻ, സജീവൻ തരിപ്പ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് സി, സിനോജ് വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ കാവ്യാ വാസു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134582/arrested)