---
title: "#ChessTournament | വയനാട് ജില്ല ജൂനിയർ ചെസ്സ് ടൂർണമെൻറ് ആഗസ്റ്റ് 15 ന് "
english_title: "Wayanad District Junior Chess Tournament on 15th August"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134612/wayanad-district-junior-chess-tournament-on-15th-august"
published_at: "2023-07-29T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c49c1d1bc03_IMG-20230729-WA0054.jpg"
keywords: []
---

# #ChessTournament | വയനാട് ജില്ല ജൂനിയർ ചെസ്സ് ടൂർണമെൻറ് ആഗസ്റ്റ് 15 ന് 

> **Lead Summary:** **മീനങ്ങാടി**: ഇന്ത്യൻ ചെസ്സ് അക്കാദമി വയനാടിൻറെയും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ചെസ്സ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 15 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് നാലു വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ജൂനിയർ ചെസ്റ്റ് ടൂർണമെൻറ് നടത്തും .

## Article Content

**മീനങ്ങാടി**: ഇന്ത്യൻ ചെസ്സ് അക്കാദമി വയനാടിൻറെയും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ചെസ്സ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 15 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് നാലു വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ജൂനിയർ ചെസ്റ്റ് ടൂർണമെൻറ് നടത്തും .

12 വയസ്സിനും 18 വയസ്സിനും താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് ടൂർണമെൻറ് നടത്തുന്നത്. ഓരോ വിഭാഗത്തിലും വിജയികൾക്ക് ട്രോഫികളും മൊമെന്റോയും സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനമായി നൽകും.

കൂടാതെ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ട്രോഫികളും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

മത്സരത്തിൽ പങ്കെടുക്കൻ താല്പര്യമുള്ളവർ- സെക്രട്ടറി ..വി. ആർ. സന്തോഷ് -9605020305 എന്ന നമ്പറിലോ രമേശ് ആർ 9744056901 എന്നീ നമ്പറിലോ ആഗസ്റ്റ് 10-ന് 5 മണിക്ക് മുമ്പ് പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. വിനയൻ രാവിലെ 10 മണിക്ക് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134612/wayanad-district-junior-chess-tournament-on-15th-august)