---
title: "#PPMukundan | പി.പി.മുകുന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു - ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഡോക്ടർമാർ"
english_title: "P P Mukundan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134702/p-p-mukundan"
published_at: "2023-07-29T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4cd6d4d917_IMG-20230729-WA0040.jpg"
keywords: []
---

# #PPMukundan | പി.പി.മുകുന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു - ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഡോക്ടർമാർ

> **Lead Summary:**  **തിരുവനന്തപുരം**: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപിയുടെ മുതിർന്ന നേതാവ് പി.പി.മുകുന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

## Article Content

 **തിരുവനന്തപുരം**: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപിയുടെ മുതിർന്ന നേതാവ് പി.പി.മുകുന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുകുന്ദന്റെ ആരോഗ്യനില മോശമാണെന്ന് വാർത്ത വന്നതോടെ നിരവധി പ്രവർത്തകരാണ് ആശുപത്രിയിലെത്തുന്നത്.

എന്നാൽ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നും ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

പി പി മുകുന്ദന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷും അറിയിച്ചിട്ടുണ്ട്. നിലവിൽ അപകടകരമായ സാഹചര്യമില്ല, ഐസിയുവിലോ വെന്റ്റിലേറ്ററിലോ അല്ല.

ഐസൊലേഷൻ മുറിയിലാണ്. അദ്ദേഹം സംസാരിക്കുന്നുണ്ട്. ഓർമ്മക്ക് കുറവില്ല. ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു. സന്ദർശകർക്ക് കർശനമായ നിയന്ത്രണമുണ്ട്.

ആർ എസ്സ് എസ്സ് നേതാക്കളും, ബിജെപി നേതൃത്വവും ആശുപത്രിയിലെത്തി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134702/p-p-mukundan)