---
title: "#Pinaryivijyan | നിയമം കൈയ്യിലെടുക്കാൻ ആരെങ്കിലും തുനിഞാൽ അതിന് അവർ വലിയ വില നൽകേണ്ടി വരും: പിണറായി വിജയൻ"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134747/pinaryi-vijyan"
published_at: "2023-07-29T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4fa78b16be_Screenshot_2023-07-29-17-04-02-69_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# #Pinaryivijyan | നിയമം കൈയ്യിലെടുക്കാൻ ആരെങ്കിലും തുനിഞാൽ അതിന് അവർ വലിയ വില നൽകേണ്ടി വരും: പിണറായി വിജയൻ

> **Lead Summary:** **കണ്ണൂർ**: നിയമം കൈയ്യിലെടുക്കാൻ ആരെങ്കിലും തുനിഞാൽ അതിന് അവർ വലിയ വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: നിയമം കൈയ്യിലെടുക്കാൻ ആരെങ്കിലും തുനിഞാൽ അതിന് അവർ വലിയ വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എത്ര ഉന്നതാരായാലും വിട്ടു വീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന ഒരു നാടാണ് കേരളം. സർക്കാരിൻ്റെ നയമാണ് ഇതിന് പ്രധാന കാരണം. സാമൂഹ്യ വിരുദ്ധർക്കെതിരെ വീട്ടുവീഴ്ച്ചയുമില്ല.

ജനങ്ങളുടെ സന്തത സഹചാരിയായി പോലീസ് മാറി. ഏതു കാര്യത്തിനും നിർഭയമായി പോലീസിനെ ആശ്രയിക്കാൻ ജനങ്ങൾ മാറുകയാണ്. ചെറിയ വിഭാഗം ഇതിന് എതിരെ പ്രവർത്തിക്കുന്നുണ്ട്. അത്തരക്കാരെ സേനയിൽ നിന്ന് ഒഴിവാക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്.

ഓരോരുത്തരും അച്ചടക്കം പാലിക്കേണ്ടതാണ് ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അത് ഉണ്ടാവണം. അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സേനയാണ് നമ്മുടെ സങ്കൽപത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബ് ഉൾപ്പെടെ ഉന്നത പോലീസ്  ഉദ്യോഗസ്ഥരും സംഘടനാ ഭാരവാഹികളും സംബസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134747/pinaryi-vijyan)