---
title: "രാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി ഡോ എന്‍ കെ അറോറ"
english_title: "Dr NK Arora says plans are afoot to vaccinate 44 million children across the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13477/dr-nk-arora-says-plans-are-afoot-to-vaccinate-44-million-children-across-the-country"
published_at: "2021-11-29T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4c1aa8a4ee_images - 2021-11-29T173342.932.jpeg"
keywords: []
---

# രാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി ഡോ എന്‍ കെ അറോറ

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി കോവിഡ് ദൗത്യസംഘം ചെയര്‍മാന്‍ ഡോ എന്‍ കെ അറോറ.

## Article Content

ന്യൂഡല്‍ഹി: രാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി കോവിഡ് ദൗത്യസംഘം ചെയര്‍മാന്‍ ഡോ എന്‍ കെ അറോറ.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസോ, അധിക ഡോസോ നല്‍കുന്നത് സംബന്ധിച്ച്‌ വിശദമായ നയം രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും എന്‍ കെ അറോറ അറിയിച്ചു.

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 18 വയസിന് താഴെയുള്ള 44 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വേണ്ടിയുള്ള സമഗ്ര പദ്ധതിക്കാണ് രൂപം നല്‍കിയത്. കുട്ടികളില്‍ ആര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കണമെന്നതിനെ സംബന്ധിച്ച്‌ മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ട്. മറ്റു രോഗങ്ങൾ അലട്ടുന്ന കുട്ടികള്‍ക്കാണ് മുഖ്യ പരിഗണന ലഭിക്കുക. ഈ പദ്ധതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അറോറ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13477/dr-nk-arora-says-plans-are-afoot-to-vaccinate-44-million-children-across-the-country)