---
title: "ഹോ​സ്റ്റ​ലു​ക​ൾ, പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ട​ക​യ്ക്ക് മേ​ൽ 12 ശ​ത​മാ​നം ജി​എ​സ്ടി"
english_title: "Hostels are places where paying guests are accommodated. 12 per cent GST on rental of flats "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134776/hostels-are-places-where-paying-guests-are-accommodated-12-per-cent-gst-on-rental-of-flats"
published_at: "2023-07-29T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c51ee378e8c_gst_kjbiukj.jpg"
keywords: []
---

# ഹോ​സ്റ്റ​ലു​ക​ൾ, പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ട​ക​യ്ക്ക് മേ​ൽ 12 ശ​ത​മാ​നം ജി​എ​സ്ടി

> **Lead Summary:** > **ബം​ഗ​ളൂ​രു: **ഹോ​സ്റ്റ​ലു​ക​ൾ, പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ട​ക​യ്ക്ക് മേ​ൽ 12 ശ​ത​മാ​നം ജി​എ​സ്ടി ചു​മ​ത്താ​മെ​ന്ന് ക​ർ​ണാ​ട​ക അ​തോ​റി​റ്റി ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് റൂ​ളിം​ഗ്സ്(​എ​എ​ആ​ർ). "പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ' എ​ന്ന പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ജി​എ​സ്ടി ഇ​ള​വെ​ന്നും ഹോ​സ്റ്റ​ലു​ക​ളും പി​ജി ഹൗ​സു​ക​ളും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ന്നും എ​എ​ആ​ർ വ്യ​ക്ത​മാ​ക്കി.

## Article Content

> **ബം​ഗ​ളൂ​രു: **ഹോ​സ്റ്റ​ലു​ക​ൾ, പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ട​ക​യ്ക്ക് മേ​ൽ 12 ശ​ത​മാ​നം ജി​എ​സ്ടി ചു​മ​ത്താ​മെ​ന്ന് ക​ർ​ണാ​ട​ക അ​തോ​റി​റ്റി ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് റൂ​ളിം​ഗ്സ്(​എ​എ​ആ​ർ). "പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ' എ​ന്ന പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ജി​എ​സ്ടി ഇ​ള​വെ​ന്നും ഹോ​സ്റ്റ​ലു​ക​ളും പി​ജി ഹൗ​സു​ക​ളും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ന്നും എ​എ​ആ​ർ വ്യ​ക്ത​മാ​ക്കി.

സ്ഥി​ര​താ​മ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് പാ​ർ​പ്പി​ട സ​മു​ച്ച​യം എ​ന്ന അ​ക്കൗ​ണ്ടിം​ഗ് ഹെ​ഡി​ൽ ഉ​ൾ​പ്പെ​ടു​ക. ലോ​ഡ്ജു​ക​ൾ, ഗ​സ്റ്റ്ഹൗ​സു​ക​ൾ എ​ന്നി​വ​യും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ന്ന് സ​മി​തി വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പി​ജി ഹൗ​സു​ക​ൾ ന​ട​ത്തു​ന്ന ശ്രീ​സാ​യ് ല​ക്ഷൂ​റി​യ​സ് സ്റ്റേ ​എ​ന്ന ക​മ്പ​നി, ഹോ​സ്റ്റ​ലു​ക​ളെ ജി​എ​സ്ടി പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ കേ​സി​ലാ​ണ് എ​എ​ആ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ​ക്ക് പു​റ​മേ ദി​വ​സ​വാ​ട​ക 1,000 രൂ​പ​യി​ൽ കു​റ​വു​ള്ള ഹോ​ട്ട​ലു​ക​ൾ, ഗ​സ്റ്റ്ഹൗ​സു​ക​ൾ എ​ന്നി​വ​യ്ക്കും ജി​എ​സ്ടി ഇ​ള​വു​ണ്ട്. ഇ​തേ താ​രി​ഫി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ​ക്ക് 2022 ജൂ​ലൈ 17 വ​രെ ജി​എ​സ്ടി​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നും ഇ​നി ഇ​തി​ന് സാ​ധി​ക്കി​ല്ലെ​ന്നും എ​എ​ആ​ർ വ്യ​ക്ത​മാ​ക്കി. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യാ​ൽ, രാ​ജ്യ​ത്തെ​ങ്ങു​മു​ള്ള ഹോ​സ്റ്റ​ലു​ക​ളി​ലും പി​ജി ഹൗ​സു​ക​ളി​ലും വാ​ട​ക ഉ​യ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134776/hostels-are-places-where-paying-guests-are-accommodated-12-per-cent-gst-on-rental-of-flats)